Knowing your targeting audience.

ടാർഗറ്റ് ഓഡിയൻസിനെ അറിയാം

ഒരു ബിസിനസ്സ്മാൻ എന്ന നിലയിൽ, നിങ്ങളുടെ ടാർഗെറ്റ് ഓഡിയൻസിനെ മനസ്സിലാക്കുന്നത് അത്യന്താപേക്ഷിതമാണ്. നിങ്ങൾ നടപ്പിലാക്കുന്ന എല്ലാ മാർക്കറ്റിംഗ് പ്ലാനും തന്ത്രവും എഫക്റ്റീവ് ആകണമെങ്കിൽ കറക്റ്റ് ആയ ടാർഗറ്റ് മനസിലാക്കണം . കാഴ്ചക്കാരിൽ നാലിലൊന്ന് പേർക്ക് മാത്രമേ നിങ്ങളുടെ ഉൽപ്പന്നത്തിൽ താൽപ്പര്യമുണ്ടാകൂ എന്നാൽ ഡിജിറ്റൽ മാർക്കറ്റിങ്ങിലൂടെ ,താല്പര്യമുള്ള ഓഡിയൻസിലേക്ക് മാത്രം നിങ്ങളുടെ ബ്രാന്റ് എത്തിക്കുകയും , നിങ്ങൾ ഉദ്ദേശിച്ച തരത്തിൽ വാല്യൂ ഉണ്ടാക്കുകയും ചെയ്യുന്നു . അതിന് അനുയോജ്യമായ മാർക്കറ്റിംഗ് നേടുന്നതിന് ശരിയായ മീഡിയ തിരഞ്ഞെടുക്കുന്നത് അത്യന്താപേക്ഷിതമാണ്.

നിങ്ങളുടെ ടാർഗെറ്റ് മാർക്കറ്റ് മനസ്സിലാക്കുന്നത് ബന്ധങ്ങൾ കെട്ടിപ്പടുക്കാനും ഉപഭോക്താക്കളുമായി മികച്ച ആശയവിനിമയം നടത്താനും നിങ്ങളെ അനുവദിക്കുന്നു. നിങ്ങൾക്ക് നിർദ്ദിഷ്ട വ്യക്തികളോട് സംസാരിക്കുന്ന സർഗ്ഗാത്മകത വികസിപ്പിക്കാനും താൽപ്പര്യങ്ങൾക്കും മൂല്യങ്ങൾക്കും അനുയോജ്യമായ ബ്രാൻഡുകൾ വികസിപ്പിക്കാനും കഴിയും.

WhatsApp Image 2022-08-19 at 11.48.50 AM

Blog18

” അനുരാഗിണി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ”
അതെ ഓരോ പാട്ട് കേൾക്കുമ്പോഴും അത് കേൾക്കുന്ന ശ്രോതാവിന്റെ മനസ്സിൽ ഒരു പൂവ് വിരിയുമ്പോൾ ഉണ്ടാകുന്ന സൗരഭ്യമാണ് ഉടലെടുക്കുന്നത്.
നമ്മളെല്ലാവരും പാട്ടുകൾ ആസ്വദിക്കുന്നവരാണ്.
ആണെങ്കിലും അല്ലെങ്കിലും ജീവിതത്തിൽ ഒരിക്കലെങ്കിലും പാട്ടുകൾ കേൾക്കാത്തവരായി ആരും ഉണ്ടാവില്ല. പാട്ടുകൾക്ക് നമ്മുടെ മൈൻഡിനെ കോൺസെൻട്രേറ്റ് ചെയ്യിപ്പിച്ച് മനസ്സിലെ നെഗറ്റീവ് ഇമോഷൻസിനെ ഇല്ലാതാക്കാനുള്ള കഴിവുണ്ട്. മാത്രമല്ല
സംഗീതം എന്ന് പറയുന്നത് തലച്ചോറിന് സൗന്ദര്യത്മകമായും ആനന്ദപരമായും ഉത്തേജനം നൽകുന്ന ഒന്നാണ്.

ഈ സംഗീതത്തെ നമ്മുടെ ജോലി ഭാരത്തിലേക്ക് കൊണ്ടുവന്നാൽ എങ്ങനെയിരിക്കുമെന്ന് ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാവും. അല്ലേ?

“ഇഷ്ടപ്പെട്ട പാട്ട്, ഇഷ്ടപ്പെട്ട ജോലി, ഇവ രണ്ടിന്റെയും ആസ്വാദനം “
ആഹാ അന്തസ്!

ഓരോ പാട്ടുകളും വ്യത്യസ്ത അനുഭവങ്ങളാണ് നമുക്ക് തരുന്നത്. ഒരു പക്ഷെ പാട്ടുകളെല്ലാം ഒരു തരത്തിൽ യാത്രകളാണ്. നെഗറ്റീവ് ആയിട്ടുള്ള മൈൻഡിനെ പോസിറ്റീവ് ആയ ചിന്തകളിലേക്ക് എത്തിക്കാനുള്ള യാത്രകൾ.അതോടൊപ്പം തന്നെ
നമ്മുടെ വർക്ക്‌ സ്‌ട്രെസ്സിനെ ഒരു പരിധി വരെ ഇല്ലാതാക്കാൻ പാട്ടുകൾക്ക്‌ കഴിയും എന്നത് മറ്റൊരു യാഥാർത്ഥ്യമാണ്.സ്‌ട്രെസ് എന്നത് ഒരു തരം നെഗറ്റീവ് എനർജിയാണ് നമ്മളിൽ ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള നെഗറ്റീവ് മൈൻഡിനെ പൂർണമായും പോസിറ്റിവിറ്റിയിലേക്ക് കൊണ്ടുവന്ന് നമ്മുടെ വർക്കും, അതുമായി ബന്ധപ്പെട്ട അന്തരീക്ഷവും കൃത്യമായും ഫോക്കസ് ചെയ്യിപ്പിക്കാൻ പാട്ടുകൾ പറ്റും.

നമ്മൾ എല്ലാവരും പോസിറ്റീവ് ആയിട്ടുള്ളവരാണ്. അങ്ങനെ ഉള്ള നമ്മളിൽ നെഗറ്റീവ് കൊണ്ടുവരുന്നത് ചിന്തകളാണ്. നെഗറ്റീവ് ആയ ചിന്തകളെ തലച്ചോറിനെ നിയന്ത്രിക്കാൻ കഴിയുന്ന സംഗീതം ഉപയോഗിച്ച് മാറ്റി കഴിഞ്ഞാൽ തീരാവുന്നതേ ഉള്ളു….

“ഹൃദയത്തിന്റെ ഏകാന്തതയിലേക്ക് നിങ്ങളൂളിയിട്ടിറങ്ങുമ്പോൾ മസ്തിഷ്കത്തെ രസോന്മാദത്തിലാക്കുന്ന സംഗീതത്തെ കൂട്ടുപിടിക്കൂ…”
#mediawowfactor 

WhatsApp Image 2022-08-19 at 11.48.50 AM (1)

Blog16

നിങ്ങളുടെ ജീവിതത്തിലും ഒരു wow factor ഉണ്ടോ ???

ലൈഫിന്റെ wow factor കണ്ടുപിടിക്കാൻ ഒരിടം നിങ്ങൾക്കുണ്ടോ ??

ക്യാപ്ഷൻ കണ്ടപ്പൊ ഒന്ന് confused ആയില്ലെ . നിങ്ങൾ വിചാരിക്കുന്ന പോലെ ഒരിത്തിരി confusing ആണ് . പക്ഷെ ഒന്ന് track ആയാൽ പിന്നെ no worries ! ഇനി കാര്യത്തിലേക്ക് കടക്കാം .എഴുതുന്ന എനിക്കും ഇത് വായിക്കുന്ന നിങ്ങൾക്കും അടക്കം എല്ലാവർക്കും അവരുടെ life ഇൽ ഒരു wow factor ഉണ്ടാകും . ഓരോ മനുഷ്യന്റെ ഉള്ളിലും പടച്ചോൻ അറിഞ്ഞ് കൊടുക്കുന്ന ജന്മസിദ്ധമായ ഒരു കഴിവുണ്ടാകും . പക്ഷെ നമ്മളിൽ പലരും mind ചെയ്യാതെ പോകുന്നതും മേൽപ്പറഞ്ഞ സംഭവത്തെ ആണ് .
“എല്ലാത്തിനും അതിന്റേതായ ഒരു സമയം ഉണ്ട് ദാസാ”എന്ന് പറയുന്ന പോലെ നമുക്കൊക്കെ ഒരു time വരാനുണ്ട് (ചിലർക്കൊക്കെ already വന്ന് കാണും ) ആ moment നെ നമ്മൾ explore ചെയ്യണം അല്ലെങ്കിൽ പിന്നെ അൽകുൽത്ത് ആകും . ഈ അവസരം എന്ന് പറയുന്ന സാധനം വരുമ്പോ പിടിച്ചോളണം അല്ലേൽ hydrogen balloon പോലെ കൈ വിട്ട് പോകും .
നിങ്ങക്ക് എന്തെലും ചെയ്യണമെന്ന് തോന്നിയാൽ just try ചെയ്ത് നോക്കണം . അതിപ്പോ വരയ്ക്കാൻ തോന്നിയാൽ വരയ്ക്കണം , പാടാൻ തോന്നിയാൽ പാടി നോക്കണം . അല്ലാതെ , നമ്മുടെ കഴിവ് മറ്റാരേലും കണ്ട് പിടിച്ചോളും , അവസരങ്ങൾ ദൈവം കൊണ്ട് തന്നോളും എന്നൊക്കെ പറഞ്ഞ് വെറുതെ മാനം നോക്കിയിരുന്നാൽ ഒന്നും സംഭവിക്കാൻ പോണില്ല . parents ന്റെ social status നിലനിർത്താൻ അവരുടെ ഇഷ്ടപ്പെട്ട കരീയർ choose ചെയ്ത് പെട്ടുപോയവരിൽ പലരും ഇത് വായിക്കുന്നുണ്ടെങ്കിൽ , അവരുടെ ശ്രദ്ധയിലേക്ക് ഒരു കാര്യം പറയാം നിങ്ങളുടെ ഓരോ ദിവസവും ഒരു 360 ഡിഗ്രി ആംഗിളിൽ നോക്കു നമുക്ക് ചുറ്റും miss ആയിപ്പോയ നമ്മുടെ പാഷനെ കണ്ടുപിടിക്കാൻ പറ്റും .
നമ്മുടെ ജീവിതത്തിലെ wow factor നമ്മുടെ തീരുമാനങ്ങൾ ആണ് .അത് കണ്ട്പിടിക്കുന്ന ഇടം നമ്മുടെ നിശ്ചയദാർഢ്യവും.🤗

shahana
content writer
#mediawowfactor