Blog
” അനുരാഗിണി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ”
അതെ ഓരോ പാട്ട് കേൾക്കുമ്പോഴും അത് കേൾക്കുന്ന ശ്രോതാവിന്റെ മനസ്സിൽ ഒരു പൂവ് വിരിയുമ്പോൾ ഉണ്ടാകുന്ന സൗരഭ്യമാണ് ഉടലെടുക്കുന്നത്.
നമ്മളെല്ലാവരും പാട്ടുകൾ ആസ്വദിക്കുന്നവരാണ്.
ആണെങ്കിലും അല്ലെങ്കിലും ജീവിതത്തിൽ ഒരിക്കലെങ്കിലും പാട്ടുകൾ കേൾക്കാത്തവരായി ആരും ഉണ്ടാവില്ല. പാട്ടുകൾക്ക് നമ്മുടെ മൈൻഡിനെ കോൺസെൻട്രേറ്റ് ചെയ്യിപ്പിച്ച് മനസ്സിലെ നെഗറ്റീവ് ഇമോഷൻസിനെ ഇല്ലാതാക്കാനുള്ള കഴിവുണ്ട്. മാത്രമല്ല
സംഗീതം എന്ന് പറയുന്നത് തലച്ചോറിന് സൗന്ദര്യത്മകമായും ആനന്ദപരമായും ഉത്തേജനം നൽകുന്ന ഒന്നാണ്.
ഈ സംഗീതത്തെ നമ്മുടെ ജോലി ഭാരത്തിലേക്ക് കൊണ്ടുവന്നാൽ എങ്ങനെയിരിക്കുമെന്ന് ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാവും. അല്ലേ?
“ഇഷ്ടപ്പെട്ട പാട്ട്, ഇഷ്ടപ്പെട്ട ജോലി, ഇവ രണ്ടിന്റെയും ആസ്വാദനം “
ആഹാ അന്തസ്!
ഓരോ പാട്ടുകളും വ്യത്യസ്ത അനുഭവങ്ങളാണ് നമുക്ക് തരുന്നത്. ഒരു പക്ഷെ പാട്ടുകളെല്ലാം ഒരു തരത്തിൽ യാത്രകളാണ്. നെഗറ്റീവ് ആയിട്ടുള്ള മൈൻഡിനെ പോസിറ്റീവ് ആയ ചിന്തകളിലേക്ക് എത്തിക്കാനുള്ള യാത്രകൾ.അതോടൊപ്പം തന്നെ
നമ്മുടെ വർക്ക് സ്‌ട്രെസ്സിനെ ഒരു പരിധി വരെ ഇല്ലാതാക്കാൻ പാട്ടുകൾക്ക് കഴിയും എന്നത് മറ്റൊരു യാഥാർത്ഥ്യമാണ്.സ്‌ട്രെസ് എന്നത് ഒരു തരം നെഗറ്റീവ് എനർജിയാണ് നമ്മളിൽ ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള നെഗറ്റീവ് മൈൻഡിനെ പൂർണമായും പോസിറ്റിവിറ്റിയിലേക്ക് കൊണ്ടുവന്ന് നമ്മുടെ വർക്കും, അതുമായി ബന്ധപ്പെട്ട അന്തരീക്ഷവും കൃത്യമായും ഫോക്കസ് ചെയ്യിപ്പിക്കാൻ പാട്ടുകൾ പറ്റും.
നമ്മൾ എല്ലാവരും പോസിറ്റീവ് ആയിട്ടുള്ളവരാണ്. അങ്ങനെ ഉള്ള നമ്മളിൽ നെഗറ്റീവ് കൊണ്ടുവരുന്നത് ചിന്തകളാണ്. നെഗറ്റീവ് ആയ ചിന്തകളെ തലച്ചോറിനെ നിയന്ത്രിക്കാൻ കഴിയുന്ന സംഗീതം ഉപയോഗിച്ച് മാറ്റി കഴിഞ്ഞാൽ തീരാവുന്നതേ ഉള്ളു….
“ഹൃദയത്തിന്റെ ഏകാന്തതയിലേക്ക് നിങ്ങളൂളിയിട്ടിറങ്ങുമ്പോൾ മസ്തിഷ്കത്തെ രസോന്മാദത്തിലാക്കുന്ന സംഗീതത്തെ കൂട്ടുപിടിക്കൂ…”
#mediawowfactor #blog
Add a Comment