നിങ്ങളുടെ ജീവിതത്തിലും ഒരു wow factor ഉണ്ടോ ???
ലൈഫിന്റെ wow factor കണ്ടുപിടിക്കാൻ ഒരിടം നിങ്ങൾക്കുണ്ടോ ??
ക്യാപ്ഷൻ കണ്ടപ്പൊ ഒന്ന് confused ആയില്ലെ . നിങ്ങൾ വിചാരിക്കുന്ന പോലെ ഒരിത്തിരി confusing ആണ് . പക്ഷെ ഒന്ന് track ആയാൽ പിന്നെ no worries ! ഇനി കാര്യത്തിലേക്ക് കടക്കാം .എഴുതുന്ന എനിക്കും ഇത് വായിക്കുന്ന നിങ്ങൾക്കും അടക്കം എല്ലാവർക്കും അവരുടെ life ഇൽ ഒരു wow factor ഉണ്ടാകും . ഓരോ മനുഷ്യന്റെ ഉള്ളിലും പടച്ചോൻ അറിഞ്ഞ് കൊടുക്കുന്ന ജന്മസിദ്ധമായ ഒരു കഴിവുണ്ടാകും . പക്ഷെ നമ്മളിൽ പലരും mind ചെയ്യാതെ പോകുന്നതും മേൽപ്പറഞ്ഞ സംഭവത്തെ ആണ് .
“എല്ലാത്തിനും അതിന്റേതായ ഒരു സമയം ഉണ്ട് ദാസാ”എന്ന് പറയുന്ന പോലെ നമുക്കൊക്കെ ഒരു time വരാനുണ്ട് (ചിലർക്കൊക്കെ already വന്ന് കാണും ) ആ moment നെ നമ്മൾ explore ചെയ്യണം അല്ലെങ്കിൽ പിന്നെ അൽകുൽത്ത് ആകും . ഈ അവസരം എന്ന് പറയുന്ന സാധനം വരുമ്പോ പിടിച്ചോളണം അല്ലേൽ hydrogen balloon പോലെ കൈ വിട്ട് പോകും .
നിങ്ങക്ക് എന്തെലും ചെയ്യണമെന്ന് തോന്നിയാൽ just try ചെയ്ത് നോക്കണം . അതിപ്പോ വരയ്ക്കാൻ തോന്നിയാൽ വരയ്ക്കണം , പാടാൻ തോന്നിയാൽ പാടി നോക്കണം . അല്ലാതെ , നമ്മുടെ കഴിവ് മറ്റാരേലും കണ്ട് പിടിച്ചോളും , അവസരങ്ങൾ ദൈവം കൊണ്ട് തന്നോളും എന്നൊക്കെ പറഞ്ഞ് വെറുതെ മാനം നോക്കിയിരുന്നാൽ ഒന്നും സംഭവിക്കാൻ പോണില്ല . parents ന്റെ social status നിലനിർത്താൻ അവരുടെ ഇഷ്ടപ്പെട്ട കരീയർ choose ചെയ്ത് പെട്ടുപോയവരിൽ പലരും ഇത് വായിക്കുന്നുണ്ടെങ്കിൽ , അവരുടെ ശ്രദ്ധയിലേക്ക് ഒരു കാര്യം പറയാം നിങ്ങളുടെ ഓരോ ദിവസവും ഒരു 360 ഡിഗ്രി ആംഗിളിൽ നോക്കു നമുക്ക് ചുറ്റും miss ആയിപ്പോയ നമ്മുടെ പാഷനെ കണ്ടുപിടിക്കാൻ പറ്റും .
നമ്മുടെ ജീവിതത്തിലെ wow factor നമ്മുടെ തീരുമാനങ്ങൾ ആണ് .അത് കണ്ട്പിടിക്കുന്ന ഇടം നമ്മുടെ നിശ്ചയദാർഢ്യവും.
shahana
content writer
#mediawowfactor
Add a Comment